ബുഖാരി സില്‍വര്‍ ജൂബിലി സമ്മേളനം 22ന് തുടങ്ങും

Posted on: February 19, 2013 9:23 am | Last updated: February 19, 2013 at 9:23 am

മലപ്പുറം: ബുഖാരി സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലി മൂന്നാം സനദ് ദാന സമ്മേളനം ഈമാസം 22, 23, 24 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
22ന് ഉച്ചക്ക് ഒന്നിന് നടക്കുന്ന സിയാറത്ത് യാത്രയോടെ സമ്മേളനത്തിന് തുടക്കമാകും. വൈകിട്ട് നാലിന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പതാക ഉയര്‍ത്തും. ഇ സുലൈമാന്‍ മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
23ന് രാവിലെ ഒമ്പതിന് നടക്കുന്ന ‘ലെറ്റര്‍ ഫെറ്റ്’ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ സമ്മേളനം വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ രണ്ടത്താണി, മുഹമ്മദ് ശൗക്കത്ത് ബുഖാരി കാശ്മീര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് ഏഴിന് കൊല്ലം മുഹമ്മദ് ഫാറൂഖ് ബുഖാരിയുടെ പ്രഭാഷണ വേദി സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി പോസോട്ട് ഉദ്ഘാടനം ചെയ്യും.
24 ന് രാവിലെ ഒമ്പതിന് ഓണ്‍ലൈന്‍ പ്രവര്‍ത്തക സംഗമം നടത്തും. 10 മണിക്ക് ദഅ്‌വാ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥി സമ്മേളനം ബശീര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് നടക്കുന്ന പ്രവാസി മീറ്റ് സാംസ്‌കാരിക മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാശ്മീര്‍ ഗ്രാന്റ് മുഫ്തി ബശീറുദ്ദീന്‍ ഖാദിരി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ സനദ് ദാനം നിര്‍വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സി എം ഇബ്‌റാഹീം, എം ഐ ഷാനവാസ് എം പി, എ പി കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ, ഇനായത്തുല്ല ഹാജി കോയമ്പത്തൂര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുന്നാസര്‍ അഹ്‌സനി ഒളവട്ടൂര്‍, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്‍ ഹകീം ഹാജി, ശംസുദ്ദീന്‍ ഹാജി സംബന്ധിച്ചു.