26 വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്‌

Posted on: February 19, 2013 9:16 am | Last updated: February 19, 2013 at 9:16 am

തിരുവന്തപുരം: സംസ്ഥാനത്തെ 26 തദ്ദേശഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം മംഗലപുരം കുടവൂര്‍, തൊളിക്കോട്ടെ വിനോബാനികേതന്‍ കൊല്ലം കോര്‍പറേഷനിലെ അറുന്നൂറ്റിമംഗലം, തഴവ പഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക്, മൈലത്തെ പളളിക്കല്‍, തൃക്കോവില്‍വട്ടത്തെ കുറുമണ്ണ, ആലപ്പുഴ പച്ചഈസ്റ്റ്, പളളിപ്പാട്ടെ വഴുതാനം, മാവേലിക്കര തെക്കേമുറി, കോട്ടയം കൈപ്പുഴമുട്ട്, കുറുവിലങ്ങാട്ടെ ഇന്ദിരഗിരി, എറണാകുളം പിഴലനോര്‍ത്ത്, എടവനക്കാട്ടെ പഞ്ചായത്ത്, തൃശൂര്‍ പാവറട്ടിയിലെ കല്ലംതോട്, പാലക്കാട് മാവറ, കുമാരനെല്ലൂര്‍, വടകരപ്പതിയിലെ മേനോന്‍പാറ, കൊടുവായൂരിലെ കരുവനൂര്‍ത്തറ, നെല്ലിയാമ്പതിയിലെ പുലയമ്പാറ, മലപ്പുറം കൈനിക്കര, കോഴിക്കോട് കാവിലുംപാറയിലെ കാരിമുണ്ട, കണ്ണൂര്‍ കൂത്തുപറമ്പിലെ കോട്ടയം, അയ്യന്‍കുന്നിലെ കച്ചേരിക്കടവ്, മുഴക്കുന്നിലെ കുന്നത്തൂര്‍, കാസര്‍കോട് ചെമ്പരിക്ക, തൃക്കരിപ്പൂര്‍ ടൗണ്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍