Connect with us

Ongoing News

സൂര്യനെല്ലി: നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

Published

|

Last Updated

കൊല്ലം: സൂര്യനെല്ലി കേസില്‍ കെ പി സി സി മുമ്പ് എടുത്ത നിലപാടുകള്‍ക്ക് മാറ്റമില്ലെന്ന് പ്രസിഡന്റ് രമേശ് ചെന്നിത്തല. കുര്യനെതിരെ പുനരന്വേഷണം വേണ്ടെന്നുതന്നെയാണ് തീരുമാനം. ഇത് പുനഃപരിശോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ചെന്നിത്തല കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ചുളള കെ സുധാകരന്‍ എം പിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ ഡല്‍ഹിയിലായിരുന്നതിനാല്‍ സുധാകരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

 

Latest