Connect with us

Kerala

ഗണേഷിനെ മാറ്റണമെന്നാവശ്യപ്പെട്ട് ചര്‍ച്ച നടത്തി: വേണുഗോപാലന്‍ നായര്‍

Published

|

Last Updated

കോഴിക്കോട്: പാര്‍ട്ടിയുമായി സഹകരിക്കാത്ത മന്ത്രി കെ ബി ഗണേഷ് കുമാറിനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എല്ലാ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് കേരള കോണ്‍ഗ്രസ്സ് ബി ജനറല്‍ സെക്രട്ടറി സി വേണുഗോപാലന്‍ നായര്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പിന്തുണയോടെയാണ് ഗണേഷ് കുമാര്‍ മന്ത്രിയായത്. എന്നാല്‍ പാര്‍ട്ടിക്ക് വിധേയനായിട്ടല്ല അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും വേണു ഗോപാലന്‍ നായര്‍ പറഞ്ഞു.
ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യത്തിന് പിന്തുണ നേടാനായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും പാണക്കാട്ട് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 21ന് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ രേഖാമൂലം പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ലീഗ് നേതാക്കളെയും മറ്റ് ഘടകകക്ഷികളെയും കാണുന്നതെന്നും വേണുഗോപാലന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.