അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്രയെ ശുപാര്‍ശ ചെയ്തു. ആഗസ്റ്റ് 27ന് പദവിയില്‍ നിന്നും വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാറാണ് കേന്ദ്രസര്‍ക്കാരിന് ഈ ശുപാര്‍ശ കൈമാറിയത്. ഡല്‍ഹി, പറ്റ്‌ന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുള്ള ദീപക് മിശ്ര നിര്‍ഭയ കേസിലേതുള്‍പ്പെടെ നിരവധി കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഖെഹാര്‍ കഴിഞ്ഞാല്‍ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ദീപക് മിശ്രയാണ്. തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ഇന്ത്യയുടെ നാല്‍പ്പത്തിയഞ്ചാമത് ചീഫ് ജസ്റ്റിസാവും ദീപക് മിശ്ര